രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍

sudheeran

തിരുവനന്തപുരം: രാഹുലിന്റെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചില്ലെന്ന് വിഎം സുധീരന്‍. കൃത്യമായ ആശയ വിനിമയം ഉണ്ടായില്ലെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, രാഹുലിന് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ട്വിറ്ററിലാണു മോദി രാഹുലിനു പിറന്നാൾ സന്ദേശം കൈമാറിയത്. ‘കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിറന്നാൾ ആശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നു’– മോദി പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ പിറന്നാളാണിത്.

Top