ഓഖിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെയാണ് സര്‍ക്കാരെന്ന് ബോധ്യപ്പെടുത്തണമെന്ന് സുധീരന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ കൂടെയാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി.എം സുധീരന്‍.

കടലില്‍ കാണാതായവരെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുധീരന്‍ വ്യക്തമാക്കി.

മാത്രമല്ല, അന്യ സംസ്ഥാനങ്ങളില്‍ എത്തപ്പെട്ട കേരളത്തിലെ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും, നിലവിലെ പുനരധിവാസ പാക്കേജിലെ പോരായ്മകള്‍ പരിഷ്‌കരിക്കണമെന്നും, കേന്ദ്രവും സംസ്ഥാനവും സംയുക്ത പാക്കേജ് നടപ്പാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top