ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് മുന്നറിയിപ്പുമായി വി.എം സുധീരന്‍

sudheeran

തിരുവനന്തപുരം: ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.

കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല, തോമസ്ചാണ്ടി, പി.വി അന്‍വര്‍ എന്നിവരുടെ ഭൂമിയിടപാടുകളിലും സ്വീകരിച്ച നടപടി ശരിയായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ശക്തമായ നിലപാട് എടുത്തില്ലെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാകില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.Related posts

Back to top