vm sudheeran against pinarayi government

തിരുവനന്തപുരം: മുഖ്യമന്ത്രിയെന്നനിലയില്‍ പിണറായി വിജയന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ കൂട്ടഅവധിയെടുത്ത് പ്രധിഷേധിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു. അതി രൂക്ഷമായ ഭരണപ്രതിസന്ധിയാണിത് വ്യക്തമാക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ചേരിപ്പോരിലേയ്ക്ക് പോകുന്ന ഗുരുതരമായഅവസ്ഥയിലേയ്ക്ക് ഭരണരംഗം എത്തിയിരിക്കുന്നു. ഉദ്യോഗസ്ഥന്മാരെ ഒന്നിപ്പിച്ചുകൊണ്ടുപോകുന്നതില്‍ വന്‍വീഴ്ചയാണ് മുഖ്യമന്ത്രിയുടെഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ബന്ധുനിയമന വിവാദത്തില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കി എഫ്‌ഐആര്‍ എടുത്തതാണ് ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്.

Top