വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 20ന് എത്താന്‍ ഒരുങ്ങുന്നതായി കമ്പനി

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 20ന് എത്തുമെന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ഫോണിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

ഫോണിന്റെ മുകളില്‍ ഒരു മെറ്റാലിക് റിങ്ങ് ഉണ്ടെന്നും, ആന്റിന ബാന്‍ഡുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണിതെന്നും ചില ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ച വിവോ വി7 പ്ലസിനു സമാനമായ ഡിസൈന്‍ ആണ് പുതിയ ഫോണിനെന്നുമാണ് റിപ്പോര്‍ട്ട്.

Top