ഫിങ്കര്‍ പ്രിന്റ് ഡിസ്‌പ്ലേയുമായി വിവോ എക്‌സ്21 ചൈനയില്‍ അവതരിപ്പിച്ചു

ദ്യമായി ഡിസ്‌പ്ലേയില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍ കൊണ്ടുവരുന്ന സ്മാര്‍ട്ട്‌ഫോണായിരുന്നു വിവോ എക്‌സ് 20. ഇതിന്റെ വിജയത്തിന് ശേഷം വിവോ എക്‌സ്21 സ്മാര്‍ട്ട് ഫോണ്‍ ചൈനയില്‍ പുറത്തിറങ്ങി.

19;9 അനുപാതത്തില്‍ 6.28 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ. ഐഫോണ്‍ 12 മെഗാപിക്‌സല്‍ സെല്‍ഫി കാമറയൊടൊപ്പം 3ഡി മാപ്പ് ഫേസ് അണ്‍ലോക്കിങ് സൗകര്യവും എക്‌സ് 21ല്‍ ഒരുക്കിയിട്ടുണ്ട്. 6ജിബി റാമു 64, 128 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് നല്‍കിയിരിക്കുന്നത്.

3200 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. അരോര വൈറ്റ്, റബി റെഡ്, ബ്ലാക്ക് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 64 ജിബി വിവോ എക്‌സ് 21ന്റെ ചൈനയിലെ വില 2,898 സിഎന്‍വൈ ( ഇന്ത്യന്‍ രൂപ 29,900). 128 ജിബിക്ക് 3,198 സിഎന്‍വൈ (ഇന്ത്യന്‍ രൂപ 33,000).

Top