സെല്‍ഫിക്ക് പ്രാധാന്യം കൊടുത്ത് വിവോ x 9 s, x 9 s പ്ലസും

സെല്‍ഫി ക്യാമറയ്ക്ക് പ്രാധാന്യം കൊടുത്ത് വിവോയുടെ രണ്ട് മോഡലുകള്‍ ഇറങ്ങുന്നു x 9 s, x 9 s പ്ലസും. ജൂലൈ 6 ന് ഇവ വിപണിയില്‍ എത്തും.

5.85 ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയാണ് ഫോണുകള്‍ക്കുള്ളത് .1080 x 1920 പിക്‌സല്‍ റെസലൂഷന്‍ ഇതിനുണ്ട് .octa – core പ്രോസസറിലാണ് വിവോ x 9 s, x 9 s പ്ലസിന്റെയും പ്രവര്‍ത്തനം .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജും ഇവയുടെ പ്രത്യേകതയാണ്.

20 മെഗാപിക്‌സലിന്റെ കൂടാതെ 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ മുന്‍ ക്യാമറയാണുള്ളത് .16 മെഗാ പിക്‌സലിന്റെ പിന്‍ ക്യാമറയുംഇതിനുണ്ട് .

ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് 20,000 രൂപമുതലാണ്

Top