വിവോയുടെ പുതിയ മോഡല്‍ വിവോ വി 9 വെള്ളിയാഴ്ച്ച മുതല്‍ ആമസോണില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാം

vivov9

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെല്‍ഫി ഫീച്ചറുകളോടുകൂടിയ വിവോ വി9 ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങും. ഫോണിന്റെ പ്രീ ഓര്‍ഡര്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണ്‍ വഴി ചെയ്യാവുന്നതാണ്.

4ജിബി റാമുള്ള വി9ന് 6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയാണുള്ളത്. 64ജിബി ഇന്റേണല്‍ മെമ്മറിയോടൊപ്പം 256ജിബി മെമ്മറിയുള്ള കാര്‍ഡ് വരെ ഫോണിലുപയോഗിക്കാം. 3260എംഎഎച്ച് ബാറ്ററിയും ഫിങ്കര്‍ പ്രിന്റര്‍ സെന്‍സറും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

16,5 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന വിവോ9ന് ഫ്രണ്ട് കാമറ 24മെഗാപിക്‌സാലാണ്. ഫേസ് അണ്‍ലോക്കിങ്ങും ഫേസ് ബ്യൂട്ടിമോഡും വി9ന്റെ പ്രത്യേകതകളിലൊന്നാണ്.

Top