vivo V5 plus IPL limited edition introduced in to market

.പി.എല്‍ മത്സരങ്ങളുടെ ലഹരിയില്‍ വിവോ V5 പ്ലസ് മൊബൈലുകളുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തി.

ഫ്‌ലിപ്കാര്‍ട്ടിലൂടെയും റിട്ടൈല്‍ ഷോപ്പുകളിലും ഫോണ്‍ ഇന്നു മുതല്‍ ലഭ്യമാകും. ഐ.പി.എല്ലിന്റെ ലോഗോ പിന്‍വശത്ത് എന്‍ഗ്രേവ് ചെയ്ത ലിമിറ്റഡ് എഡിഷന്‍ ഫോണിന് മാറ്റ് ബ്ലാക്ക് നിറമാണ്.

ഇരട്ട സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് മാഷ്‌മെലോ അധിഷ്ഠിതമായി നിര്‍മ്മിച്ച വിവോയുടെ ഫണ്‍ ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്.

5P ലെനന്‍സ് സിസ്റ്റത്തിലുള്ള സോണി IMX376 സെന്‍സര്‍ ഉപയോഗിക്കുന്ന മുന്‍വശത്തെ ആദ്യ ക്യാമറ 20 മെഗാപിക്‌സല്‍ ശേഷിയുള്ളതാണ്. ഇതോടൊപ്പം തന്നെ വൈഡ് ആംഗിള്‍ ചിത്രീകരണത്തിനായി 8 മെഗാപിക്‌സലിന്റെ രണ്ടാമത്തെ ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു.എല്‍ ഇ.ഡി ഫ്‌ലാഷോടുകൂടിയ 16 മെഗാപിക്‌സലിന്റേതാണ് പിന്‍ക്യാമറ.

ഫോണ്‍ സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാപ് ഡ്രാഗണ്‍ 2 ജിഗാ ഹെട്‌സ് പ്രോസസറും 4ജി.ബി. റാമും മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നു. 64 ജി.ബിയാണ് ബില്‍ട്ട് ഇന്‍ സ്റ്റോറേജ് സ്‌പേസ്. സ്റ്റോറേജ് സ്‌പേസ് മൈക്രോ എസ്.ഡി കാര്‍ഡ് മുഖേന വര്‍ദ്ധിപ്പിക്കാനാവില്ല.

Top