വിവോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ വിവോ നെക്‌സ വില്‍പ്പനയാരംഭിച്ചു

വിവോ അടുത്തിടെ പുറത്തിറക്കിയ സ്മാര്‍ട്‌ഫോണ്‍ വിവോ നെക്‌സ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 44,990 രൂപയാണ് ഫോണിന്റെ വില. ബേസല്‍ ഇല്ലാത്ത സ്‌ക്രീനുമായാണ് വിവോ നെക്‌സയുടെ വരവ്. ക്യാമറ പൊങ്ങിവരുന്ന രീതിയിലുള്ള സൗകര്യത്തിലാണ് ഒരുക്കിയിരിക്കുന്നത്.

വിവോ നെക്‌സ 91.24% സ്‌ക്രീന്‍ ടു ബോഡി അനുപാതവുമായാണ് എത്തുന്നത്. 6.59 ഇഞ്ചിന്റെ ഭീമന്‍ AMOLED ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. ഇനി ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഡിസ്‌പ്ലേയില്‍ തന്നെയുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ആണ്. Snapdragon 845 സിപിയു കരുത്തില്‍ എത്തുന്ന ഫോണിന്റെ റാം 8 ജിബിയും മെമ്മറി 128 ജിബിയുമാണ്.

12 എംപി, 5 എംപി എന്നിങ്ങനെ രണ്ടു സെന്‍സറുകളാണ് പിറകിലെ ക്യാമറയ്ക്കുള്ളത്. ഇവയിലൂടെ AI സഹായത്തോടെ 24 മില്യണ്‍ ഫോട്ടോ സെന്‍സിറ്റീവ് യൂണിറ്റുകള്‍ വരെ ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ സാധിക്കും. പൊങ്ങിവരുന്ന മുന്‍ ക്യാമറയാണ് മറ്റൊരു സവിശേഷത.

ഫോണിനെ പൂര്‍ണ്ണമായും മുന്‍വശം സ്‌ക്രീന്‍ മാത്രമാക്കുക എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമായത് ഈ പൊങ്ങിവരുന്ന മുന്‍ ക്യാമറയുടെ രൂപകല്‍പ്പനയോടെയാണ്.

Top