വിവോയുടെ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ‘വിവോ നെക്‌സ്’ അവതരിപ്പിച്ചു

nex

റെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിവോയുടെ ബിസല്‍ ലെസ് സ്മാര്‍ട്‌ഫോണ്‍ ‘നെക്‌സ്’ അവതരിപ്പിച്ചു. പകുതി സ്‌ക്രീനില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും ഇത്. വിവോ അപെക്‌സ് മോഡലില്‍ മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ പുതിയ ഫോണ്‍ കൂടിയാണിത്.

വിവോ നെക്‌സ് എസ്, നെക്‌സ് എ എന്നീ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവോയുടെ പ്രീമിയം മോഡലായ നെക്‌സ് എസിന് ഇന്ത്യയില്‍ 47,000 രൂപയോളം വില വരും. നെക്‌സ് എ മോഡലിന് ഇന്ത്യയില്‍ 41,000 രൂപയുമാണ് വില. ബ്ലാക്ക്, റെഡ് നിറങ്ങളിലാണ് ഈ രണ്ട് സമാര്‍ട്‌ഫോണുകളും ലഭ്യമാകുക.

6.59 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 8gb റാം, 128 gb/256 gb സ്റ്റോറേജ്, 12mp/5mp ഡ്യുവല്‍ റിയര്‍ ക്യാമറ, 8mp ഫ്രണ്ട് ക്യാമറ, 4000mah ബാറ്ററി എന്നിവയാണ് വിവോ നെക്‌സ് എസിന്റെ പ്രത്യേകതകള്‍.

6.59 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍, 6gb റാം, 128gb സ്റ്റോറേജ്, 12mp/5mp ഡ്യുവല്‍ റിയര്‍ ക്യാമറ, 8mp ഫ്രണ്ട് ക്യാമറ, 4000mah ബാറ്ററി തുടങ്ങിയവയാണ് വിവോ നെക്‌സ് എയുടെ പ്രത്യേകതകള്‍.

Top