ഉലകനായകന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ‘വിശ്വരൂപം 2’ ലെ ഗാനം കാണാം

viswaroopam

ലകനായകന്‍ കമല്‍ഹാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിശ്വരൂപം 2ലെ ‘നാനാഗിയ നദിമൂലമെ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മുഹമ്മദ് ഗിബ്രാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന കമല്‍ ഹാസന്‍ തന്നെയാണ്.

ചിത്രത്തില്‍ കമല്‍ഹാസന്റെ അമ്മയായി അഭിനയക്കുന്നത് വഹീദ റഹ്മാനാണ്. പൂജ കുമാര്‍, ആന്‍ഡ്രിയ ജര്‍മിയ, ശേഖര്‍ കപൂര്‍, രാഹുല്‍ ബോസ്, ജയ്ദീപ് അഹ്ലാവത്, നാസര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

വിശ്വരൂപം ഒന്നാംഭാഗം ഏറെ വിവാദങ്ങള്‍ തീര്‍ത്താണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ഈ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും.

Top