കമല്‍ഹാസന്‍ ചിത്രം ‘വിശ്വരൂപം 2’ റിലീസ് തിയതി പ്രഖ്യാപിച്ചു

kamal

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ തിങ്കളാഴ്ച പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ നിര്‍വഹിക്കും. തമിഴ് പതിപ്പ് ശ്രുതി ഹാസനും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറും ട്രെയിലര്‍ റിലീസ് ചെയ്യും. തമിഴ് പതിപ്പും ഡബ്ബ് ചെയ്ത തെലുങ്ക് പതിപ്പും രാജ്കമല്‍ ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

Top