ക്ഷേത്ര ദര്‍ശനം ; ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വമെന്ന്‌ കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വമാണ് നിര്‍വ്വഹിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍.

അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും, കുടുംബാംഗങ്ങള്‍ പണ്ട് മുതലേ ഭക്തി പ്രസ്ഥാനത്തില്‍ ഉള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും വിവാദമായതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി .

കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിയും കാണിക്ക സമര്‍പ്പണവും അന്നദാനവും മന്ത്രി നടത്തിയിരുന്നു.

വിശ്വാസത്തോടുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവന്നതെന്ന് വിഷയത്തില്‍ ബി.ജെ.പി. ആരോപിച്ചിരുന്നു.Related posts

Back to top