ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ ഉപയോക്താക്കളുടെ മോഡത്തില്‍ വൈറസ് ആക്രമണം കണ്ടെത്തിയതായി ബിഎസ്എന്‍എല്‍.

തുടര്‍ന്ന് പാസ്‌വേര്‍ഡ് പുനഃക്രമീകരിക്കാന്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളോടു ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു.

മോഡം വാങ്ങുമ്പോളുള്ള പാസ്‌വേര്‍ഡ് ആയ ‘അഡ്മിന്‍’ മാറ്റാത്ത ഉപയോക്താക്കള്‍ നിരവധിയാണെന്നും ഇവര്‍ക്കാണു പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നും ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം പ്രധാന നെറ്റ്‌വര്‍ക്കുകളിലോ സെര്‍വറുകളിലോ യാതൊരു വിധ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

Top