Viral Tiger Drone Video Reveals A Grim Reality In China

ചൈന: തങ്ങളുടെ സങ്കേതത്തിലേക്കു നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഡ്രോണിനെ ഇരയാണെന്ന് കരുതി ആക്രമിച്ച് കടുവാക്കൂട്ടം. ചൈനയില്‍ നിന്നുള്ള ഈ കാഴ്ച എന്തായാലും ചിരി പടര്‍ത്തും.

ചൈനയിലെ ഹൈലോങ്ങ്ജിയാങ്ങ് മേഖലയിലാണ് സംഭവം. ഇവിടുള്ള സൈബീരിയന്‍ കടുവാക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ റിപ്പോര്‍ട്ടേഴ്‌സ് അയച്ച ക്യാമറയ്ക്കായിരുന്നു കടുവകളുടെ വായില്‍ കുടുങ്ങാനുള്ള ദുര്‍വിധി.

തലയ്ക്കു മുകളിലൂടെ താഴ്ന്നു പറന്ന ഡ്രോണ്‍ ഏതെങ്കിലും പക്ഷിയാകാമെന്നു കരുതിയാകാം കടുവാക്കൂട്ടം ആക്രമിച്ചത്. ഡ്രോണിന്റെ പിന്നാലെ പായുന്ന ഒരു സംഘം സൈബീരിയന്‍ കടുവകളെയും ദൃശ്യങ്ങളില്‍ കാണാം.

കുറച്ചു സമയം ഡ്രോണിനെ പിന്തുടര്‍ന്ന കടുവാക്കൂട്ടത്തില്‍ ഒരു മിടുക്കന്‍ കടുവ ഒടുവില്‍ അതു കൈക്കലാക്കി. പിന്നാലെ മറ്റു കടുവകളുമെത്തി. പിടിച്ചയുടനെ ഇരയാകുമെന്നു കരുതി കടിച്ചുകുടഞ്ഞ ഡ്രോണില്‍ നിന്നും പുക ഉയര്‍ന്നതോടെ കടുവാക്കൂട്ടം പിന്മാറി.

ഡ്രോണിനു കേടുപറ്റിയെന്നറിഞ്ഞയുടനെ സൈബീരിയന്‍ ടൈഗര്‍ പാര്‍ക്കിലെ ജീവനക്കാര്‍ വാഹനത്തില്‍ കയറി സംഭവസ്ഥലത്തെത്തി. കടുവകള്‍ നശിപ്പിച്ച ഡ്രോണ്‍ വീണ്ടെടുത്തു. ഡ്രോണിനു പിന്നാലെ മഞ്ഞിലൂടെ പായുന്ന തടിയന്‍ കടുവകളുടെ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ഫെബ്രുവരി 22നു പോസ്റ്റു ചെയ്ത വീഡിയോ ഇപ്പോള്‍ തന്നെ 29 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

Top