ചരിത്ര സിനിമകളുടെ കൂട്ടത്തിലേയ്ക്ക് വിനയന്റെ നങ്ങേലി ചിത്രവും എത്തുന്നു

vinayan.

ലയാളത്തിലെ ചരിത്ര സിനിമകളുടെ കൂട്ടത്തിലേയ്ക്ക് സംവിധായകന്‍ വിനയന്റെ ചിത്രം കൂടി എത്തുന്നു. മലയാളത്തിലെ അവകാശ സമരങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരേടാണ് വിനയന്‍ സിനിമയാക്കുന്നത്. ദുഷ്പ്രഭുത്വത്തിനും ജാതി വ്യവസ്ഥയ്ക്കും കീഴില്‍ നിലനിന്ന മാറുമറയ്ക്കലിനും മുലക്കരത്തിനുമെതിരെ പോരാടി ഒടുവില്‍ മുലകള്‍ മുറിച്ചു നല്‍കി മരണമടഞ്ഞ നങ്ങേലിയുടെ ചരിത്രമാണ് വിനയന്‍ സിനിമയാക്കുന്നത്.

ഈ പ്രമേയം മുന്‍പ് തന്നെ തന്റെ മനസിലുണ്ടായിരുന്നെങ്കിലും രാജ വാഴ്ചയുടെ തുടര്‍ച്ചയായി മഹാന്‍മാരെന്നും ദേശാഭിമാനികളെന്നും വാഴ്ത്തപ്പെട്ട പല തമ്പുരാക്കന്‍മാരുടെയും വിഗ്രഹം ഉടയുമെന്നതിനാല്‍ വിവാദമാകുമെന്ന് പലരും പറഞ്ഞതിനാല്‍ മാറ്റിവെക്കപ്പെടുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ‘ ഇരുളിന്റെ നാളുകള്‍’ എന്ന പേരില്‍ നങ്ങേലി ചിത്രവുമായി മുന്നോട്ടു പോകാന്‍ തീരുമാനമെടുത്തിരിക്കുകയാണ് വിനയന്‍. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Top