പ്രതിഫലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെത്തി വിനായകനും . .

മ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ പോപ്പുലാരിറ്റി നേടിയ നടനാണ് വിനായകന്‍. സിനിമയിലെ മികച്ച പ്രകടനത്തിന് സംസ്ഥാന പുരസ്‌കാരവും മറ്റു അനേകം പുരസ്‌കാരങ്ങളും വിനായകന്‍ നേടിയിരുന്നു. ആട് 2 പോലെയുള്ള വിനോദ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വിനായകന്‍ എന്ന നടനെ കുട്ടികളുടെയും കുടുംബങ്ങളുടെയും ഇടയില്‍ പോപ്പുലര്‍ ആക്കുകയും ചെയ്തു.

ആദിവാസി സംവിധായിക ലീല സംവിധാനം ചെയ്യുന്ന ‘കരിന്തണ്ടന്‍’ എന്ന ചിത്രത്തിലും മികച്ച കഥാപാത്രമായാണ് വിനായകന്‍ എത്തുന്നത്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലും വിനായകന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം എത്തുകയാണ്.

ലിജോ ജോസ് പെലിശ്ശേരി ഒരുക്കാന്‍ പോകുന്ന അടുത്ത ചിത്രമാണ് ‘പോത്തു’. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായി അഭിനയിക്കാന്‍ വിനായകന്‍ ചോദിച്ച പ്രതിഫലം ഒരു കോടി രൂപ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാല്‍പതു ദിവസം ജോലി ചെയ്യാന്‍ ഈ തുക ചോദിച്ചതില്‍ തെറ്റൊന്നുമില്ല എന്നാണ് വിനായകന്റെ അഭിപ്രായം.

ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തന്നെ തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി വര്‍ഗീസും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നാണ് സൂചന.

Top