പാലത്തിന്റെ മോശം അവസ്ഥ ; ചിക്കമംഗളൂവില്‍ ജനജീവിതം ദുസഹമാവുന്നു

heavy-rain

ചിക്കമംഗളൂര്‍ : കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ പാലത്തിന്റെ മോശം അവസ്ഥയെ തുടര്‍ന്ന് അവിടുത്തെ ജനജീവിതം ദുസഹമാകുന്നു. തങ്ങളുടെ ദൈനം ദിന കാര്യങ്ങള്‍ക്ക് വരെ ആശ്രയിക്കേണ്ടി വരുന്ന പാലത്തിന്റെ മോശം അവസ്ഥയെ തുടര്‍ന്ന് ധാരാളം പ്രശ്‌നങ്ങളാണ് അവിടുള്ളവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.

പാലത്തിന്റെ മോശം സ്ഥിതിയെ തുടര്‍ന്ന് അവിടെ മരത്തിന്റെ പാലം പണിയാന്‍ പ്രദേശവാസികള്‍ മുന്‍ കൈ എടുക്കുകയായിരുന്നു. എന്നാല്‍, മഴമൂലം അതിന്റെ സ്ഥിതിയും ആകെ താറുമാറായി. നദിക്ക് കുറുകെയുള്ള പാലത്തിലൂടെ ഇപ്പോള്‍ നടക്കാനാവാത്ത അവസ്ഥയാണ് ചിക്കമംഗളൂരുകാര്‍ക്കുള്ളത്.

കനത്ത മഴയെ തുടര്‍ന്ന് നദി കവിഞ്ഞ് ഒഴുകുകയാണിപ്പോള്‍ ഇതേ തുടര്‍ന്ന് അവരുടെ ആവശ്യം നിറവേറ്റാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് പ്രദേശവാസികള്‍ക്കുള്ളത്.

കര്‍ണാടകയിലെ മിക്ക ഇടങ്ങളിലും അവസ്ഥ ഇതു തന്നെ. ഡാമുകള്‍ നിറഞ്ഞൊഴുകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

Top