പ്രളയത്തില്‍ കൈത്താങ്ങായി വിക്രമും ജൂനിയര്‍ എന്‍.ടി.ആറും

മിഴ് നടന്‍ വിക്രമും, തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആറും നന്ദമൂരി കല്യാണുമാണ് ഏറ്റവുമൊടുവിലായി കേരള ജനതയ്ക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂവരും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വിക്രം 35 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ,ജൂനിയര്‍ എന്‍.ടി.ആര്‍ 25 ലക്ഷം രൂപയും, നന്ദമൂരി കല്യാണ്‍ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ് തെലുങ്ക് സിനിമ ലോകത്തുള്ള നിരവധി പേരാണ് കേരളത്തിന് സഹായവുമായി രംഗത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ തമിഴ് താരം വിജയ് സേതുപതി പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് സണ്‍ ടിവി സംഭാവന നല്കി. വിജയ്, കാര്‍ത്തി, സൂര്യ രാംചരണ്‍, പ്രഭാസ്, അല്ലു അര്‍ജുന്‍, വിജയ് ദേവരകൊണ്ട എന്നിവരും സംഭാവന ചെയ്തിരുന്നു.

Top