വിജയ് സേതുപതിയും മാധവനും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രംവേദ ഹിന്ദിയിലേയ്ക്ക്

vikram-vedha

മിഴില്‍ സൂപ്പര്‍ ഹിറ്റായ വിക്രം വേദയുടെ ഹിന്ദി പതിപ്പിന്റെ പ്രഖ്യാപനം നടന്നു. ഗായത്രി-പുഷ്‌കര്‍ ദമ്പതികള്‍ തന്നെയാണ് ഹിന്ദി പതിപ്പും നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിം വര്‍ക്‌സും വൈ നോട്ട് സ്റ്റുഡിയോയും ചേര്‍ന്നാണ് വിക്രം വേദ ഹിന്ദിയില്‍ എത്തിക്കുന്നത്.

നീരജ് പാണ്ഡെയാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കുന്നത്. മാധവനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തമിഴില്‍ വന്‍വിജയം നേടിയിരുന്നു. മാധവന്‍ ഹിന്ദി പതിപ്പിലും ഉണ്ടാകുമെന്നാണ് വിവരം.

Top