ഗോത്രത്തലവന്റെ വേഷമണിഞ്ഞ് വ്യത്യസ്ത ഗെറ്റപ്പുമായി വിജയ് സേതുപതി

ഗോത്രത്തലവന്റെ വേഷമണിഞ്ഞ് വ്യത്യസ്ത ഗെറ്റപ്പുമായി തമിഴ് നടന്‍ വിജയ് സേതുപതി.

അറുമുഖ കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍’ എന്ന തമിഴ് ചിത്രത്തിലാണ് വ്യത്യസ്ത ഗെറ്റപ്പുമായി വിജയ് സേതുപതി എത്തുന്നത്.

സിനിമയില്‍ എട്ട് ഗെറ്റപ്പുകളിലായിരിക്കും താരം എത്തുക. മൂന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റുകളാണ് വിജയ് സേതുപതിക്കു വേണ്ടി ചമയങ്ങള്‍ ഒരുക്കുന്നത്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മണിക്കൂറുകളോളമാണ് നടന്‍ ചിലവഴിച്ചത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞെങ്കിലും ചിത്രം എന്നായിരിക്കും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചിട്ടില്ല.

വനത്തില്‍ നിന്നും നഗരത്തില്‍ എത്തുന്ന ഗോത്രത്തലവനായാണ് വിജയ് ഇതില്‍ എത്തുന്നത്.

ആദ്യഭാഗത്തു നിന്നും വ്യത്യസ്തമായി രണ്ടാം ഭാഗത്ത് നമ്മുടെ ഗോത്ര സംസ്‌കാരത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സിനിമയില്‍ കാണാന്‍ സാധിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

Top