പുതിയ ചിത്രം ‘ജംഗ’യുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി പാരീസിൽ

വിക്രം വേദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടനാണ് വിജയ് സേതുപതി.

ലാളിത്യമുള്ള അഭിനയ ശൈലിയാണ് വിജയ് സേതുപതിയെ മലയാളികൾക്ക് പ്രിയങ്കരനാക്കിയത്. മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകാൻ വിജയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.

ഗോകുൽ സംവിധാനം ചെയ്യുന്ന ‘ജംഗ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ് സേതുപതി. അധോലോക നേതാവായാണ് ‘ജംഗ’യിൽ താരം എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പാരിസിലാണ് വിജയ് സേതുപതി ഇപ്പോൾ. നായികയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിനിമാ വൃത്തങ്ങൾ അറിയിച്ചു.

‘ജംഗ’യിലെ നൃത്തരംഗങ്ങൾ ഒരുക്കുന്നത് രാജു സുന്ദരമാണ്.സംഗീത സംവിധാനം നിർവഹിക്കുന്നത് സിദ്ധാർത്ഥ് വിപിനാണ്.

രണ്ടാം തവണയാണ് ഗോകുലും വിജയ്‌യും ഒന്നിക്കുന്നത്.

‘ഇതർക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഗോകുലും വിജയ്‌യും ആദ്യമായി ഒന്നിച്ചത്

Top