വിജയ് സേതുപതിയും, നയന്‍താരയും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു

വിജയ് സേതുപതിയും, നയന്‍താരയും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്.

ആര്‍ അജയ് ഗാനമുത്തു സംവിധാനം ചെയ്യുന്ന ഇമൈകള്‍ നൊടികളില്‍ പൊലീസ് വേഷത്തില്‍ നയന്‍ താര എത്തുമ്പോള്‍, നയന്‍സിന്റെ ഭര്‍ത്താവായി വിജയ് സേതുപതി എത്തുമെന്നാണ് വാര്‍ത്ത.

ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നും കോളിവുഡില്‍ സംസാരമുണ്ട്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതും സവിശേഷതയാണ്.

Top