കോടികളുടെ സാമ്പത്തിക തിരിമറി കേസില്‍ വിജയ് മല്ല്യയുടെ ശിക്ഷ ജൂലൈ 10 ന്

vijay mallya

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പ്പയെടുത്ത് നാടുവിട്ട വിജയ് മല്ല്യയുടെ ശിക്ഷ ജൂലൈ 10 ന് സുപ്രീംകോടതി വിധിക്കും.

മല്ല്യക്കെതിരായ കുറ്റങ്ങളില്‍ തടവു ശിക്ഷ വിധിക്കാനാണ് സാധ്യത. കോടതിയലക്ഷ്യ കേസില്‍ മല്ല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ആദര്‍ശ് കെ ഗോയല്‍ അദ്ധ്യക്ഷനായ ബഞ്ച് വിധിച്ചിരുന്നു.

കോടതിയലക്ഷ്യ കേസില്‍ ജൂലെ 10 നു മുമ്പ് കോടതിയില്‍ ഹാജരകണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു എങ്കിലും വെസ്റ്റ് മിനിസ്റ്റര്‍ കോടതി മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹര്‍ജിയില്‍ ഡിസംബര്‍ 4 വരെ ജാമ്യം അനുവദിക്കുകയാണുണ്ടായത്.

സ്‌കോട്ട്‌ലാന്റ് യാര്‍ഡ് നേരത്തെ കേസില്‍ മല്ല്യയെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

മല്ല്യയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിരാട് കോലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലും ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ മല്ല്യ എത്തിയതുമെല്ലാം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

Top