വിജയ് കേശവ് ഗോഖലെ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു

Vijay-gokhale

ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥന്‍ വിജയ് കേശവ് ഗോഖലെ ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. 1981 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ വിജയ് ഗോഖലെ വിദേശകാര്യമന്ത്രാലയത്തില്‍ സാമ്പത്തിക വിഭാഗം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ ചുമതല തേടിയെത്തിയത്. എസ്. ജയശങ്കറിന്റെ ഒഴിവിലേക്കാണു വിജയ് ഗോഖലെ എത്തുന്നത്.

2016 ജനുവരി മുതല്‍ 2017 ഒക്‌റ്റോബര്‍ വരെ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദോക് ലാമില്‍ ഇന്ത്യ ചൈന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുന്‍കൈയെടുത്തത് ഇദ്ദേഹമായിരുന്നു. 2013 ജര്‍മനിയിലും സ്ഥാനപതിയായിരുന്നു. രണ്ടു വര്‍ഷത്തേക്കാണു പുതിയ നിയമനം.

Top