‘ഞങ്ങളോടിത് ചെയ്യരുതേ’ ; തമിഴ് റോക്കേഴ്‌സിനോട് അപേക്ഷിച്ച് വിഘ്‌നേഷ് ശിവന്‍

vignesh shivan director

സിനിമ ചോര്‍ത്തുന്ന തമിഴ് റോക്കേഴ്‌സ്, തമിഴ് ഗണ്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ചലചിത്ര മേഖലയ്ക്ക് ഉണര്‍ത്തുന്ന ഭീതി ചെറുതൊന്നുമല്ല. ഇത്തരം വെബ്‌സൈറ്റുകളെ വെല്ലുവിളിച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലാക്കി അപേക്ഷയുടെ സ്വരവുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.

പൊങ്കല്‍ റിലീസായി തിയേറ്ററില്‍ ഓടുന്ന തമിഴ് ചിത്രങ്ങള്‍ ഒരിക്കലും പ്രചരിപ്പിക്കരുതെന്ന് തമിഴ് റോക്കേഴ്‌സിനോട് അപേക്ഷിച്ചിരിക്കുകയാണ് വിഘ്‌നേഷ്. വിഘ്‌നേഷ് ഒരുക്കിയ ‘താന സേര്‍ന്ത കൂട്ടം’ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൂര്യ നായകനായ ഈ ചിത്രം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്.

‘തമിഴ്‌റോക്കേഴ്‌സ് ടീം, ദയവ് ചെയ്ത് ഹൃദയമുണ്ടെങ്കില്‍ അതുപയോഗിച്ച് ഒന്നു ചിന്തിക്കൂ. ഈ ദിവസത്തിന് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. നികുതി പ്രശ്‌നങ്ങള്‍ക്കിടയിലാണ് ചിത്രങ്ങള്‍ ഇറങ്ങുന്നത്. ദയവ് ചെയ്ത് ഞങ്ങളോടിത് ചെയ്യരുതേ’

സ്വന്തം സിനിമയ്ക്ക് വേണ്ടി മാത്രമല്ല വിക്രം നായകനായ സ്‌കെച്ച്, പ്രഭുദേവയുടെ ഗുലേബക്കാവലി എന്നീ ചിത്രങ്ങള്‍ക്കും വേണ്ടിയാണ് വിഘ്‌നേഷ് രംഗത്തെത്തിയത്.

Top