അഴിമതി കേസില്‍ ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

jacob thomas

തിരുവനന്തപുരം: ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.

ഐഎംജി ഡയറക്ടറും മുന്‍ ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ ഉയര്‍ന്നു വന്ന അഴിമതി കേസില്‍ നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയില്‍ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി ജയകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചില രേഖകള്‍ മാത്രമാണ് പരാതിക്കാരന്‍ വിജിലന്‍സിന് മുമ്പാകെ ഹാജരാക്കിയത്. ഇതേ പരാതി മുമ്പും കോടതിയില്‍ എത്തിയിരുന്നു.

ഇപ്പോള്‍ പുതിയ തെളിവില്ലാത്ത സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടറാണു തുടര്‍ നടപടി സ്വീകരിക്കേണ്ടത്.

Top