മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം

kerala-high-court

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ ഫലപ്രദമായ ഒരു അന്വേഷണം വിജിലന്‍സിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ വിജിലന്‍സിനു കണ്ടെത്താന്‍ കഴിയാത്ത പല രേഖകളും സി.ബി.ഐക്കു കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കോടതി പറഞ്ഞു.

വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 36 ഓളം രഹസ്യ രേഖകള്‍ സി.ബി.ഐക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ കാര്യം പുറത്തു വന്നിട്ടും വിജിലന്‍സ് കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന് വിട്ടു. കേസില്‍ സി.ബി.ഐ അന്വേഷണം വേണോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാകും തീരുമാനം എടുക്കുന്നത്.

Top