കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അംഗത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

bribe

ആലപ്പുഴ: കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗം അറസ്റ്റില്‍. പത്തിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം രാജനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്ന ഭവന പദ്ധതിയുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 4,00,000 രൂപ ലഭിക്കണമെങ്കില്‍ 50,000 രൂപ കൈക്കൂലി നല്‍കണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. തവണകളായി കൈക്കൂലി നല്‍കിയാല്‍ മതിയെന്നാണ് രാജന്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ആദ്യ തവണയായി 50,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top