വരത്തനിലെ നസ്രിയ പാടിയ ‘പുതിയൊരു പാതയില്‍’ വീഡിയോ സോങ് പുറത്ത് വിട്ടു

varathan

യ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒത്തിക്കുന്ന സിനിമയാണ് വരുത്തന്‍. സിനിമയിലെ നസ്രിയ പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നസ്രിയ പാടിയ ആദ്യ ഗാനമായ ‘പുതിയൊരു പാതയില്‍’ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ഗാനമാണ് ആരാധകര്‍ക്കായി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വരുത്തനില്‍ ഫഹദിന്റെ നായികനായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 27ന് തിയറ്ററുകളിലെത്തും.

Top