റൊമാന്റിക് ത്രില്ലര്‍ ഓറഞ്ച് വാലിയുടെ വീഡിയോ സോങ്ങ് നാളെ റീലിസ് ചെയ്യും

റൊമാന്റിക് ത്രില്ലര്‍ ഓറഞ്ച് വാലിയുടെ വീഡിയോ സോങ്ങ് നാളെ വൈകുന്നേരം 6 മണിക്ക് റീലിസ് ചെയ്യുന്നു. ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറില്‍ പുതുമുഖതാരങ്ങളായ ബിബിന്‍ മത്തായി, ദിപുല്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ഓറഞ്ച് വാലി പതിനെട്ടിന് റീലിസ് ചെയ്യും. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു.

എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന തരംഗമായി മാറിയ ഹൃസ്വ ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടിയ ബിബിന്‍ മത്തായിയാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. ഒരു ഐ പി എസ് ഓഫീസറായാണ് ബിബിന്‍ ഓറഞ്ച് വാലിയില്‍ പ്രത്യക്ഷപ്പെടുന്നത്. വന്ദിത മനോഹരന്‍, ബൈജു ബാല, പി എന്‍ അല ലക്ഷ്മണ്‍ , മോഹന്‍ ഒല്ലൂര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

റിത്വിക് എസ് ചന്ദ് സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയതും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും ആര്‍ കെ ഡ്രീം വെസ്റ്റ് ആണ്. നിതിന്‍ രാജ് ആണ് ഓറഞ്ച് വാലിക്ക് വേണ്ടി ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജോണ്‍സന്‍ തങ്കച്ചന്‍, ജോര്‍ജ് വര്‍ക്കി, ആര്‍ കെ ഡ്രീം വെസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ബിഹൈന്‍ഡ് എവെരി ഗ്രേറ്റ് മൂവി ഈസ് എ ഗ്രേറ്റ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

Top