രഞ്ജി ട്രോഫി ക്വാർട്ടർ;വിദർഭയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം

രിത്ര വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് മികച്ച തുടക്കം.

വൈകി തുടങ്ങിയ മല്‍സരത്തില്‍ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ വിദര്‍ഭയുടെ മൂന്നു വിക്കറ്റുകള്‍ കേരളം സ്വന്തമാക്കി.

37 റണ്‍സ്‌ എടുക്കുന്നതിനിടയിലാണ് വിദര്‍ഭയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായത്.

24 ഓവര്‍ മാത്രം എറിഞ്ഞ ആദ്യദിനം മൂന്നിന് 45 എന്ന അവസ്ഥയിലാണ് വിദര്‍ഭ. രണ്ടു റണ്‍സെടുത്ത വിദര്‍ഭയുടെ ക്യാപ്റ്റന്‍ ഫസലാണ് ആദ്യം ക്രീസ് വിട്ടത്. പിന്നീട് വസീം ജാഫര്‍, സഞ്ജയ് രാമസ്വാമി എന്നിവരും പുറത്തായി.

ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ഏഴു റണ്‍സ് വീതമടിച്ച ഗണേശ് സതീഷും കരണ്‍ ശര്‍മ്മയുമാണ് ക്രീസില്‍.

കരുത്തരായ വിദര്‍ഭയുടെ വലിയ പ്രതീക്ഷകളിലൊന്നായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാനായത് കേരളത്തിന് ആശ്വാസമാണ്.

സൂറത്തിലെ ലാലാഭായി കോണ്‍ട്രാക്ടര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്നലെ രാത്രി വരെ മഴ പെയ്തതിനെ തുടര്‍ന്ന് മൈതാനം നനഞ്ഞതാണ് മത്സരം വൈകാന്‍ കാരണമായത്‌.

Top