ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

Dipak Misra

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി. അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് നടപടി.

പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് നോട്ടീസ് തള്ളിക്കൊണ്ട് വെങ്കയ്യ നായിഡു അറിയിച്ചു. നോട്ടീസിനെക്കുറിച്ച് എംപിമാര്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ടലംഘനമാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളാണ്‌ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. ഇംപീച്ച്‌മെന്റ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ജസ്റ്റിസ് ബി എച്ച് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.

Top