‘വേറ ലെവല്‍’ വിജയുടെ 62ാമത് ചിത്രത്തിന്റെ പേര് പുറത്ത്

vijay

ചെന്നൈ: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിജയുടെ 62ാമത് ചിത്രത്തിന്റെ പേര് ‘വേറ ലെവല്‍’. വ്യാഴാഴ്ച വൈകീട്ടോടെ ചിത്രത്തിന്റെ പേര് പുറത്ത് വിടുമെന്നാണ് സംവിധായകന്‍ മുരുഗദോസ് അറിയിച്ചിരുന്നത്. അതേസമയം ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരികയായിരുന്നു.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയും മുരുഗദോസും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് വേറ ലെവല്‍. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, രാധാ രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.

141707_thumb_665

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്ററില്‍ കാണുന്ന പേരു തന്നെയാണോ 62ാമത് വിജയ് ചിത്രത്തിനെന്നും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ പേരെന്തെന്ന് വൈകീട്ട് വരെ കാത്തിരുന്നാലേ അറിയുകയുളളു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം ദീപാവലിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സൂര്യയുടെ എന്‍ ജി കെയോടായിരിക്കും വിജയുടെ ചിത്രത്തിന് മത്സരിക്കേണ്ടി വരിക.

Top