വീനസ് വില്യംസിന്റെ കാറിടിച്ച് വൃദ്ധന്‍ മരിച്ച സംഭവം, അന്വേഷണം ആരംഭിച്ചു

veenus williams

ഫ്‌ലോറിഡ: അമേരിക്കന്‍ ടെന്നീസ് താരം വീനസ് വില്യംസിന്റെ കാര്‍ ഇടിച്ച് വൃദ്ധന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ജെറോം ബാര്‍സണ്‍ (78)എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ ഫ്‌ലോറിഡയിലെ ഒമ്പതിന് പാം ബീച്ച് ഗാര്‍ഡന്‍സിലായിരുന്നു സംഭവം.

ബാര്‍സണും ഭാര്യയും സഞ്ചരിച്ച വാഹനത്തില്‍ വീനസിന്റെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാര്‍സണ്‍ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി.

വീനസിന്റെ ഭാഗത്തുനിന്നുള്ള പിഴവാണ് അപകടത്തിനു കാരണമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ വീനസിന്റെ അഭിഭാഷകന്‍ പറയുന്നത് സാധാരണ അപകടം മാത്രമാണിതെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ്.

അതേസമയം താന്‍ സാവധാനമാണ് കാര്‍ ഓടിച്ചിരുന്നതെന്നും ബാര്‍സണിന്റെ കാര്‍ കണ്ടില്ലെന്നും വീനസും പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top