സ്ത്രീകളോട് ഇന്ത്യക്കാര്‍ക്ക് ആദരവില്ലാത്തതിന്റെ കാരണം വിദേശഭരണമായതു കൊണ്ട് : വെങ്കയ്യ നായിഡു

venkaiah naidu

ന്യൂഡല്‍ഹി: സ്ത്രീകളോട് ഇന്ത്യക്കാര്‍ക്ക് ആദരവില്ലാത്തതിന് കാരണം വിദേശഭരണമായതു കൊണ്ടാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കുരുക്ഷേത്ര സര്‍വകലാശാലയുടെ 30മാമത് കോണ്‍വോക്കേഷനില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനസംഖ്യയില്‍ 50 ശതമാനം സ്ത്രീകളാണെന്നും, അവര്‍ ആദരിക്കപ്പെടേണ്ടതുണ്ടെന്നും, ഇന്ത്യക്കാര്‍ രാജ്യത്തെ ഭാരത മാതായെന്നാണ് വിളിക്കുന്നതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

ഗോദാവരി, ഗംഗ, യമുന തുടങ്ങി നമ്മുടെ നദികളില്‍ ഭൂരിപക്ഷവും സ്ത്രീകളുടെ പേരാണ്. അറിവിന് സരസ്വതി മാത, പ്രതിരോധത്തിന് ദുര്‍ഗാമാത, ധനത്തിന് ലക്ഷ്മി മാത. ഈ പാരമ്പര്യമെല്ലാം നിലനില്‍ക്കുമ്പോഴും സമൂഹം സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറുന്നതിന് കാരണം കോളനി ഭരണമായതു കൊണ്ടാണെന്നും, ഇത് ലജ്ജാകരവും അപലപനീയവുമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Top