വേങ്ങര ഉപതെരഞ്ഞെടുപ്പ്, സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്

cpm

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.

രാവിലെ 10 മണിക്ക് തുടങ്ങുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

പൊതു സ്വതന്ത്രനെ മല്‍സരിപ്പിച്ചാല്‍ മുന്നണിയ്ക്ക് അതീതമായി പിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചാല്‍ യുവനേതാക്കള്‍ക്കായിരിക്കും നറുക്കു വീഴുക. നിയാസ് പുളിക്കലകത്ത്, എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു എന്നിവരുടെ പേരുകളാണ് പ്രധാനമായും സി പി ഐ എം പരിഗണിക്കുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11-നും വോട്ടെണ്ണല്‍ 15-നുമാണ് നടക്കുന്നത്. മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് വേങ്ങര. ലോക്‌സഭാംഗം ആയതിനെ തുടര്‍ന്ന് പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 19 ന് നടത്തുമെന്ന് മുസ്ലിം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top