ലോകകപ്പ് യോഗ്യത; നിര്‍ണായക മത്സരത്തിനൊരുങ്ങി അര്‍ജന്റീനയും വെനസ്വേലയും

argentina

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിര്‍ണായക മത്സരത്തിനായി അര്‍ജന്റീന ബുധനാഴ്ച ഇറങ്ങും. വെനസ്വേലയാണ് എതിരാളികള്‍.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുളള ബ്രസീല്‍-കൊളംബിയയേയാണ് നേരിടുക. മറ്റ് മത്സരങ്ങളില്‍ ഉറുഗ്വായ് ,പരാഗ്വയുമായും പെറു-ഇക്വഡോറുമായും ഏറ്റുമുട്ടും. ഇനി ശേഷിക്കുന്നത് മൂന്ന് കളികള്‍. അര്‍ജന്റീനക്ക് ജയിച്ചതുകൊണ്ട് മാത്രം കാര്യമല്ല. മറ്റു ടീമുകളുടെ ഫലത്തേയും ആശ്രയിക്കണം. വെനസ്വേലക്കെതിരെ തകര്‍പ്പന്‍ ജയമാണ് ജോര്‍ജ് സാംപോളിയും സംഘവും ലക്ഷ്യമിടുന്നത്.

പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ അര്‍ജന്റീന. യോഗ്യതാ റൗണ്ടില്‍ തുടരെ ഒമ്പത് ജയം സ്വന്തമാക്കിയതിന്റെ പകിട്ടിലാണ് ബ്രസീല്‍. സമീപകാലത്ത് രണ്ടുതവണ കൊളംബിയയെ തോല്പ്പിച്ചതിന്റെ കരുത്ത് മഞ്ഞപ്പടക്കുണ്ട്. നെയ്മര്‍, കൌടിഞ്ഞോ, ഗബ്രിയേല്‍ ജീസസ്, പൌളിഞ്ഞ തുടങ്ങിയ താരനിരയാണ് ബ്രസിലിന്റെ കരുത്ത്.

15 കളികളില്‍ നിന്ന് 24 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഉറുഗ്വായ്. ഏഴാം സ്ഥാനത്തുളള പരാഗ്വായാണ് ഉറുഗ്വായുടെ എതിരാളികള്‍. 23 പോയന്റുമായി നാലാം സ്ഥാനത്തുളള ചിലി-ബൊളിവിയയെ നേരിടും. പെറുവാണ്- ഇക്വഡേറിന്റെ എതിരാളി.

Top