പിണറായി ഏകാധിപതിയല്ല, ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അദ്ദേഹം ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നും വരും വര്‍ഷങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

Top