എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം

ചേ​ര്‍​ത്ത​ല: എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​നു കീ​ഴി​ലു​ള്ള എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡോ.​എം​എ​ൻ സോ​മ​നെ ചെ​യ​ർ​മാ​നാ​യും ജി. ​ജ​യ​ദേ​വ​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

21 വ​ര്‍​ഷ​മാ​യി ട്ര​സ്റ്റി​ന്റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് വെ​ള്ളാ​പ്പ​ള്ളി. മൂ​ന്നു വ​ര്‍​ഷ​മാ​ണ് ട്ര​സ്റ്റ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. ട്ര​സ്റ്റി​ല്‍ ആ​ജീ​വ​നാ​ന്ത പ്ര​തി​നി​ധി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ 1601 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ക​ന​ത്ത പോ​ലീ​സ് വ​ല​യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

Top