എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോടാണെന്ന് വെള്ളാപ്പള്ളി

vellapally

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫിന് സവര്‍ണരോട് മാത്രമാണ് ആഭിമുഖ്യമെന്ന് അദ്ദേഹം പറഞ്ഞു. സംവര്‍ണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് എതിര്‍പ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ബുധനാഴ്ച ചേര്‍ത്തലയില്‍ പ്രഖ്യാപിക്കും. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ ചില യൂണിറ്റുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top