മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ ഇപ്പോള്‍ എയ്ക്കും ഐയ്ക്കും വേണ്ടന്ന് വെള്ളാപ്പള്ളി

നെടുങ്കണ്ടം: മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ ഇപ്പോള്‍ എയ്ക്കും ഐയ്ക്കും വേണ്ടാത്ത അവസ്ഥയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് കെ.പി.സി.സി പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് പൊലീസെടുത്ത കേസില്‍ കോടതി തന്നെ വെറുതെ വിട്ടു. മാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയമേളകള്‍ നടത്തുന്നുണ്ടെങ്കിലും സമുദായംഗങ്ങള്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. നമ്മള്‍ ജാതി പറഞ്ഞാല്‍ വര്‍ഗീയത. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞാല്‍ വര്‍ഗീയതയല്ല. ഞാന്‍ ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എന്‍.ഡി.പി യോഗം പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്‍ 1969ാം നമ്പര്‍ കോമ്പയാര്‍ ശാഖ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഓഫീസിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കിയില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ എല്ലാ കുട്ടികള്‍ക്കും ഉന്നത പഠനത്തിനുള്ള സഹായം ഉണ്ടാകുമെന്നും സൗജന്യമായി തന്നെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

Top