തന്റെ കഴിവുകൊണ്ടല്ല എതിരാളികളുടെ ദോഷം കൊണ്ടാണ് ജനറല്‍ സെക്രട്ടറിയായതെന്ന് വെള്ളാപ്പള്ളി

കൊല്ലം: തന്റെ കഴിവുകൊണ്ടല്ല എതിരാളികളുടെ ദോഷം കൊണ്ടാണ് താന്‍ ആദ്യം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ഗുണം കൊണ്ടാണ്. അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ഗുരുദര്‍ശനങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ഇത്രയധികം കാലം ആര്‍ക്കും യോഗം ജനറല്‍ സെക്രട്ടറിയായി തുടരാന്‍ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗുരുദര്‍ശനങ്ങള്‍ ആഴത്തില്‍ ഉള്‍ക്കൊണ്ടാല്‍ ലോകത്ത് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ മാത്രമല്ല, ലോകമാകെ പീഡയും പീഡനവും വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ‘ഒരു പീഡ എറുമ്ബിനും വരുത്തരുത്’ എന്ന ഗുരുവിന്റെ അനുകമ്പാദശകം കുറഞ്ഞത് കേരളീയരെങ്കിലും പഠിക്കാന്‍ തയ്യാറാകണം. ഓരോരുത്തരും അവരവരുടെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ഗുരുവിനെ വ്യാഖ്യാനിക്കുകയാണ്. ഗുരുദര്‍ശനം ആര് പ്രചരിപ്പിക്കാന്‍ തയ്യാറായാലും അവരെ താന്‍ പ്രോത്സാഹിപ്പിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top