ശിവഗിരി മഠവുമായി ഒന്നിക്കുന്നത് ആരെയും അട്ടിമറിക്കാനല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ശിവഗിരി: എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും ഒന്നിക്കുന്നത് ആരെയും അട്ടിമറിക്കാനല്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പരസ്പരം ഒന്നിക്കുമ്പോള്‍ തനിക്ക് ഇരട്ടച്ചങ്കാകും. പുതിയ ഭരണസമിതിയാണ് തന്നെ ശിവഗിരി മഠത്തിലെത്തിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിരവധി പേരുടെ നീണ്ട കാലത്തെ ആഗ്രഹമാണ് എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും ഒന്നിക്കുക എന്നത്. അത് ഒരു ആവേശവും ആഹ്ലാദവും ആണ്. ഈ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമുദായവും അംഗങ്ങളും കരുതുന്നതായും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠവും പറയുന്നു.

Top