ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല ; വെള്ളാപ്പള്ളി നടേശന്‍

bjp-vellappally

ആലപ്പുഴ: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് പ്രവചിച്ച വെള്ളാപ്പള്ളി ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ താന്‍ മീശ വളര്‍ത്തുമെന്നും പരിഹസിച്ചു.

ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നു പറഞ്ഞ വെള്ളാപ്പള്ളി അതിനാല്‍ തന്നെ ആ സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ലെന്നും വ്യക്തമാക്കി.

മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയില്‍ നിന്നുണ്ടാകുന്നത്. കേരളത്തില്‍ എന്‍ഡിഎ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ബിഡിജെഎസ് അണികള്‍ ബിജെപിയില്‍ ലയിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതേണ്ട, ബിഡിജെഎസ് കേരളത്തില്‍ ബിജെപിയേക്കാള്‍ കരുത്തുള്ള പാര്‍ട്ടിയാണെന്നും ഭാവിയില്‍ തങ്ങള്‍ ഏതു മുന്നണിയുമായും സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.Related posts

Back to top