vehicles model and manufacturing date will be known by using new mobile app

തിരുവനന്തപുരം: വാഹനത്തിന്റെ മോഡലും നിര്‍മാണ വര്‍ഷവും കണ്ടെത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി മോട്ടോര്‍വാഹന വകുപ്പ്.

തൃശ്ശൂര്‍ ആര്‍.ടി. ഓഫീസിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

www.keralamvd.gov.in എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഇതിനുപുറമേ വാഹനത്തിന്റെ വെഹിക്കിള്‍ ഇന്‍ഡിക്കേഷന്‍ നമ്പര്‍(വിന്‍) ഡീകോഡ് ചെയ്യാന്‍ സഹായിക്കുന്ന ബുക്ക്‌ലെറ്റും വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Top