ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹന ഉടമകള്‍ക്ക് പിഴ ശിക്ഷ ചുമത്താനൊരുങ്ങി സൗദി

റിയാദ് : ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടില്ലാത്ത വാഹന ഉടമകള്‍ക്കെതിരെ പിഴ ശിക്ഷ ചുമത്താനൊരുങ്ങി സൗദി ട്രാഫിക് ഡയറക്ടറേറ്റ്.

കാലാവധി കഴിഞ്ഞ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ എത്രയും വേഗം തന്നെ പുതുക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്ക് 150 റിയാല്‍ വരെയായിരിക്കും പിഴ ചുമത്തുക.

ഗതാഗതം തടസ്സപ്പെടുത്തുന്ന വിധം വാഹനം ഓടിക്കുക, കുട്ടികള്‍ക്ക് ബേബി സീറ്റ് ഇല്ലാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. .

ഇത്തരത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആധുനിക നിരീക്ഷണ ക്യാമറകള്‍ രാജ്യത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ചുവരികയാണ്.

ഇതുസംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പില്‍ നിയമിക്കുകയും ചെയ്യും.

എസ്സ്പ്രസ് വേ, ഹൈവേ എന്നിവിടങ്ങളിലുളള ചെക്ക്‌പോയിന്റുകളില്‍ പരിശോധനകള്‍ക്ക് വനിതാ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും.

ഇതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Top