ഡബ്ല്യുടിഎ ഫൈനല്‍സ്: കരോളിനെ ഗാര്‍സിയയെ പരാജയപ്പെടുത്തി വീനസ് ഫൈനലില്‍

സിംഗപുര്‍: ഡബ്ല്യുടിഎ ഫൈനല്‍സില്‍ ഫ്രഞ്ച് താരം കരോളിനെ ഗാര്‍സിയയെ പരാജയപ്പെടുത്തി അമേരിക്കയുടെ വീനസ് വില്യംസ് ഫൈനലില്‍ പ്രവേശിച്ചു.

ടെന്നീസ് കോര്‍ട്ടില്‍ പ്രായത്തെ വെല്ലുന്ന പ്രകടനവുമാണ് വീനസ് കാഴ്ച വെച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ ഡബ്ല്യുടിഎ ഫൈനല്‍സിന്റെ ഫൈനലിലെത്തുന്ന പ്രായം കൂടിയ വനിതയെന്ന റിക്കാര്‍ഡും സ്വന്തമാക്കി.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ വിജയം. സ്‌കോര്‍: 6-7 (3-7), 6-2, 6-3.

ആദ്യസെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ വീനസ് രണ്ടും മൂന്നും സെറ്റുകള്‍ അനായാസമായി സ്വന്തമാക്കിയാണ് കലാശപ്പോരിന് അര്‍ഹയായത്. ഫൈനലില്‍ കരോളിനെ വോസ്നിയാക്കിയെ വീനസ് നേരിടും. ചെക്ക് താരം കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് വോസ്നിയാക്കി ഫൈനലില്‍ എത്തുന്നത്. സ്‌കോര്‍: 7-6 (11-9), 6-3.

Top