vardah-andhra pradesh-9400 people were evacuated

അമരവാതി: തമിഴ്‌നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ 9400 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് താമസിച്ചിരുന്നവരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും മതിയായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ നാശം വിതച്ച ശേഷം കാറ്റ് ആന്ധ്രാ തീരത്തേക്ക് കടക്കുമെന്നാണ് കരുതുന്നത്. ശ്രീഹരിക്കോട്ടയ്ക്ക് സമീപത്ത് കടലില്‍ അകപ്പെട്ട തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീഹരിക്കോട്ടയില്‍ കനത്ത മഴ പെയ്യുമെന്നാണ് കരുതുന്നത്.

Top